Times Kerala

സ്ഫോടന പരന്പര: പശ്ചിമബംഗാളിൽ ജാഗ്രതാ നിർദേശം

 

ഡാർജിലിംഗ്: പശ്ചിമബംഗാളിലെ ഡാർജിലിംഗ്, കാലിംപോംഗ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്.

കാലിംപോംഗിൽ ശനിയാഴ്ച രാത്രിയുണ്ടായ സ്ഫോടനനത്തിൽ ഒരാൾ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ ഡാർജിലിംഗിൽ ഉണ്ടായ സ്ഫോടനത്തിൽ കടകൾ തകർന്നിരുന്നു.

Related Topics

Share this story