Times Kerala

ചിരിക്കുന്നതിനിടെ അധ്യാപിക ബാലന്‍സ് തെറ്റി ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണു മരിച്ചു

 

വാഷിങ്ടണ്‍: മകളോടും സുഹൃത്തുക്കളോടുമൊപ്പം തമാശകള്‍ പറഞ്ഞു ചിരിക്കുന്നതിനിടെ അധ്യാപിക ബാലന്‍സ് തെറ്റി ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണു മരിച്ചു. അമേരിക്കക്കാരിയായ ഷാരോണ്‍ റഗോലി(50)ക്കാണ് ഈ ദുരന്തമുണ്ടായത്. മെക്‌സിക്കോയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു അവര്‍.

വീടിന്റെ ബാല്‍ക്കണിയിലെ തിണ്ടിലിരുന്ന് ചിരിക്കുന്നതിനിടെ തല പുറകോട്ടാക്കിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിന് ക്ഷതമേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനാില്ല.

Related Topics

Share this story