Times Kerala

കെ.സി.എയുടെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 5 മുതല്‍

 
കെ.സി.എയുടെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 5 മുതല്‍

മനാമ: ബഹറിന്‍ കേരള കാത്തലിക് അസോസിയേഷന്റെ 15 ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 5 മുതല്‍ ആരംഭിക്കും.സെപ്റ്റംബര്‍ 5 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് വര്‍ണശബളമായ ഘോഷയാത്രയോടെ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടന ചടങ്ങ് കെസിഎ അങ്കണത്തില്‍ നടക്കും.

സെപ്റ്റംബര്‍ പതിമൂന്നാം തീയതി ബഹറിന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്ന ഓണം മഹാസദ്യയില്‍ കെസിഎ കുടുംബാംഗങ്ങള്‍ക്കൊപ്പം ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ച്‌ കെസിഎ ചാരിറ്റിവിങ്ങിന്റെ നേതൃത്വത്തില്‍ ബഹറിനിലെ വിവിധ ലേബര്‍ ക്യാമ്ബുകളില്‍ നിന്നുള്ള ആയിരത്തിലധികം തൊഴിലാളി സുഹൃത്തുക്കള്‍ക്ക് സൗജന്യമായി ഓണസദ്യ ഒരുക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച കെസിഎ അങ്കണത്തില്‍വച്ച്‌ ഓണാഘോഷങ്ങളുടെ സമാപനവും സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെസിഎ മാഗ്‌നം ഇമ്ബ്രിന്റ് സര്‍ഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കുന്ന ചടങ്ങില്‍ മലയാളസാഹിത്യ -ചലച്ചിത്ര- ടെലിവിഷന്‍ മേഖലകളിലെ പ്രശസ്തനായ ശ്രീകുമാരന്‍ തമ്ബി മുഖ്യാതിഥിയായിപങ്കെടുക്കും.പൂക്കളമത്സരം, വടംവലിമത്സരം, പായസമത്സരം, ഓണപ്പാട്ട്മത്സരം എന്നിവയില്‍ ബഹറിനിലെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫികളും നല്‍കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആഗസ്റ്റ് 31നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും താഴെ പറയുന്ന നമ്ബരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പൂക്കളമത്സരം (മനോജ് മാത്യു 32092644), വടംവലിമത്സരം (അജി പി ജോയ് 39156283), പായസ മത്സരം (വിനുക്രിസ്റ്റി 36446223), ഓണപ്പാട്ട്മത്സരം (റോയ്‌സിആന്റ്റണി 39681102), ഓണക്കളികള്‍/ കായിക മത്സരങ്ങള്‍ (ക്രിസ്റ്റോജോസഫ് 36192515), ജനറല്‍കണ്‍വീനര്‍ (37373466).

Related Topics

Share this story