Times Kerala

മുന്‍ ഭര്‍ത്താവിന്‍റെ ലിംഗം ഛേദിച്ച്‌ ഫ്ലഷ് ചെയ്ത ശേഷം മധ്യവയസ്‌ക ആത്മഹത്യയ്ക്ക് ശ്രമിച്ചു

 
മുന്‍ ഭര്‍ത്താവിന്‍റെ ലിംഗം ഛേദിച്ച്‌ ഫ്ലഷ് ചെയ്ത ശേഷം മധ്യവയസ്‌ക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹുകോവു: മുന്‍ ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ച്‌ ടോയ്‍ലെറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്ത് മധ്യവയസ്‌ക. തായ്‍വാനിലെ ഹുകോവുവിലാണ് സംഭവം നടന്നത്. ലിംഗം ഛേദിച്ച്‌ ഫ്ലഷ് ചെയ്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരെയും മുന്‍ ഭര്‍ത്താവിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ സമയത്ത് വരുമാനത്തെക്കുറിച്ച്‌ പറഞ്ഞ കള്ളത്തരങ്ങള്‍ വ്യക്തമായതോടെയാണ് ഇവര്‍ ഈ ക്രൂരത ചെയ്തത്. മയക്കിക്കിടത്തിയ ശേഷമാണ് മൂര്‍ച്ചയേറിയ കത്രികയുപയോഗിച്ച്‌ ലീ അമ്ബത്തിയാറുകാരനായ ചെനിന്‍റെ ലിംഗം മുറിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത് വര്‍ഷത്തെ ഇവരുടെ വിവാഹ ജീവിതത്തിന് ഒരുമാസം മുന്‍പാണ് അവസാനമായത്. വിവാഹമോചന ശേഷം ജോലി നഷ്ടമായതോടെ ചെന്‍ വീണ്ടും ലീയുടെ ഒപ്പം താമസിക്കുകയായിരുന്നു.

വൃഷണങ്ങള്‍ മുറിച്ച്‌ നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതോടെയാണ് ആസിഡ് ഒഴിച്ച ശേഷം ലിംഗം ഇവര്‍ ടോയ്‍ലെറ്റില്‍ ഫ്ലഷ് ചെയ്തതെന്ന് ചെന്‍ പൊലീസില്‍ മൊഴി നല്‍കിയത്. നാല്‍പ്പതിലധികം ഉറക്കുഗുളികകള്‍ കഴിച്ച ലീയുടെ നില ഗുരുതരമാണ്.

Related Topics

Share this story