പാക്കിസ്ഥാന് എഫ്-16 വിമാനങ്ങള്‍ കൈമാറുമെന്ന് അമേരിക്ക
Jul 27, 2019, 14:24 IST
വാഷിങ്ടണ്‍: പാക്കിസ്ഥാന് എഫ്-16 വിമാനങ്ങള്‍ കൈമാറുമെന്ന് അറിയിച്ച് അമേരിക്ക. 125 മില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാന്‍ ഖാന് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.