Times Kerala

ജിയോ അവരുടെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകള്‍ അവതരിപ്പിച്ചു

 
ജിയോ അവരുടെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകള്‍ അവതരിപ്പിച്ചു

ഓഫറുകളുടെ കാര്യത്തില്‍ എന്നും മികച്ച പ്ലാനുകള്‍ അവതരിപ്പിക്കുന്ന ജിയോ അവരുടെ പുതിയ പ്രീപെയ്‌ഡ്‌ പ്ലാനുകള്‍ അവതരിപ്പിച്ചു. 198,398, 4199, 2099 എന്നീ ഓഫറുകള്‍ ആണ് പ്രീപെയ്‌ഡില്‍ ഉള്ളത്. ഇതില്‍ 199 രൂപയുടെ ഓഫറില്‍ 56 ജിബിയുടെ 4ജി ഡാറ്റ ആണ് ലഭിക്കുന്നത്. 199 രൂപയുടെ റീചാര്‍ജില്‍ ദിവസ്സന 2 ജിബിയും, 100 നെസ്സേജുകളും, അണ്‍ലിമിറ്റഡ് കാലുകളും ആണ് ലഭിക്കുന്നത്. 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ ഓഫര്‍ ലഭിക്കുന്നത്.

398 രൂപയുടെ ഓഫറില്‍ 140 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഓഫാറില്‍ 100 മെസ്സേജും, അണ്‍ലിമിറ്റഡ് കോളിങ്ങും, ദിവസ്സന 2 ജിബിയുടെ ഡാറ്റയും ആണ് ലഭിക്കുന്നത്. ഇഇഇ ഓഫറിന്‍റെ വാലിഡിറ്റി 70 ദിവസത്തേക്കാണ്. 2099 രൂപയുടെ ഓഫറില്‍ 98 ദിവസത്തെ വാലിഡിറ്റിയില്‍ 538 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ കോളിങ്ങും, മെസ്സേജും ലഭിക്കും. 4199 രൂപയുടെ ഓഫറില്‍ 1079 രൂപയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത്. 196 ദിവസത്തേക്കാണ് ഈ ഓഫറിന്റെ വാലിഡിറ്റി.

Related Topics

Share this story