Times Kerala

നാലു ഘട്ടങ്ങള്‍ പിന്നിട്ടു, ആത്മഹത്യ ചെയ്യില്ല അഡ്മിനെ തോല്‍പ്പിക്കും; ബ്ലൂവെയില്‍ ഗെയിമിനെ വെല്ലുവിളിച്ച് കളിതുടരുന്ന മലയാളി യുവാവിന്റെ വെളിപ്പെടുത്തല്‍

 

കൊച്ചി: വിവാദ ഗെയിമായ ബഌവെയ്ല്‍ ആക്രമണമോ മരണമോ ഇല്ലെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി പറയുമ്പോഴും സംസ്ഥാനത്ത്  മരണക്കളി ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്.കളി ഇപ്പോഴും കേരളത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നതായും താന്‍ ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങള്‍ പിന്നിട്ടതായും യുവാവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരിക്കല്‍ കളിച്ചു തുടങ്ങിയാല്‍ കളി നിര്‍ത്താനാകില്ലെന്നും ഒഴിവായാല്‍ ശിക്ഷ ലഭിക്കുമെന്നുമാണ് യുവാവ് പറയുന്നത്. താന്‍ ആത്മഹത്യ ചെയ്യില്ലെന്നും കളിച്ച അഡ്മിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കേരളത്തില്‍ പലരും കളിക്കുന്നുണ്ടെന്നും ഇടുക്കിയില്‍ നാലു പേര്‍ കളിക്കുന്നതായുമാണ് പറയുന്നത്. 256 പേരുള്ള വാട്‌സ് ആപ്പിലെ ഗാഡ്ജറ്റ് എന്ന ഗ്രൂപ്പു വഴിയാണ് ഗെയിമില്‍ എത്തിയത്.

ഫുള്‍ ഹാക്കര്‍മാരുള്ള ഈ ഗ്രൂപ്പില്‍ താന്‍ അംഗമാണ്. ഇവരുടെ കയ്യില്‍ നിന്നാണ് ലിങ്ക് കിട്ടിയത്. ഹാക്കേഴ്‌സിന്റെ കയ്യില്‍ ഗെയിം ഉണ്ട്. ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സിംപിളായി തനിക്കറിയാം. പേഴ്‌സണലായി കോണാക്ട് ചെയ്താല്‍ കിട്ടുമെന്നും യുവാവ് പറയുന്നു. താന്‍ ഈ ഗെയിം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും മുമ്പ് ഹാക്ക് ചെയ്ത് പോക്കിമോന്‍ ഗെയിം കളിച്ചയാളാണ് താനെന്നും പറയുന്നുണ്ട്.

ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുകയാണ് ആത്മഹത്യ ചെയ്യാതെ അഡ്മിനെ തോല്‍പ്പിക്കാനാണ് ശ്രമമെന്നും പറഞ്ഞു. ഗെയിമില്‍ ഓഗസ്റ്റ് 13 ന് ശരീരത്തില്‍ മുവിവേല്‍പ്പിച്ച് എഫ് 57 എന്നെഴുതാന്‍ ആയിരുന്നു ആദ്യ ആവശ്യം. ഈ കാര്യം ചെയ്തു. മുന്ന് ദിവസം കഴിഞ്ഞപ്പോള്‍ അടുത്ത ടാസ്‌ക്ക് ഞരമ്പ് മുറിച്ച് മുറിവിന്റെയും ബ്‌ളേഡിന്റെയും ചിത്രം പോസ്റ്റ് ചെയ്യാനായിരുന്നു. പുലര്‍ച്ചെ 4.30 ന് എഴുന്നേറ്റ് പ്രേത സിനിമ കാണാനായിരുന്നു മൂന്നാമത്തെ ജോലി കിട്ടിയത്. അതിന് ശേഷം വട്ടു പിടിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണാനും പേപ്പറില്‍ തിമിംഗലത്തിന്റെ ചിത്രം കാണാനുമായിരുന്നു നിര്‍ദേശം. നാലു ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തു.

ഇയാള്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്. ഈ ഗെയിം കളിച്ചിട്ട് മരിക്കില്ല എന്ന് തെളിയിക്കാനാണ് താന്‍ ഗെയിം കളിക്കുന്നത്. താന്‍ ആര്‍ക്കും ലിങ്ക് കൊടുത്തിട്ടില്ല എന്നും യുവാവ് പറഞ്ഞു.

തുടക്കത്തില്‍ ചെറിയ ചെറിയ ടാസ്‌ക്കുകളുമായി തുടങ്ങുന്ന ഗെയിം പിന്നീട് കൂടുതല്‍ ഗൗരവകരമായ ടാസ്‌ക്കുകളിലേക്കു നീങ്ങുകയും കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ അടിപ്പെടുത്തുകയും ചെയ്യും. ഒരിക്കല്‍ ഗെയിമില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ വിവരങ്ങള്‍ മുഴുവന്‍ അഡ്മിന് കിട്ടുകയും പിന്നീട് അതു?പയോഗിച്ച് മാനസീകമായി അടിപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കുകയാണ് ഗെയിം ചെയ്യുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Related Topics

Share this story