Times Kerala

വണ്ണം കൂടാനുള്ള കാരണങ്ങള്‍…

 
വണ്ണം കൂടാനുള്ള കാരണങ്ങള്‍…

സ്ത്രീകള്‍ പൊതുവെ രാവിലെ മുതല്‍ തിരക്കിട്ട് ജോലി ചെയ്യുന്നവരാണ്. ഒരു ഗ്‌ളാസ് പാലോ ചായയോ കുടിച്ചാല്‍ രാവിലത്തെ തിരക്കില്‍ എന്തെങ്കിലും കഴിച്ചെന്നായി. പിന്നീട് ഒന്നും കഴിക്കാതെ ഉച്ചയ്ക്ക് കഴിക്കാം എന്നോര്‍ത്ത് പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു. ഓഫീസില്‍ പോകുന്ന തിരക്കില്‍ പുരുഷന്മാരും പലപേ്പാഴും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ല. ഇതാണ് പൊണ്ണത്തടി വയ്ക്കുന്നതിന്റെ ഒന്നാമത്തെ കാരണം.

രാവിലെ എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോഴൂ തടി വയ്ക്കുമെന്ന പേടി വേണ്ട. എന്നാല്‍, രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വയ്ക്കരുത്. തടി കൂടും വളരെ പെട്ടെന്ന്.

പൊതുവെ തൃപ്തിയായി ചോറുണ്ണാതെ ഉച്ചയ്ക്ക് ഒരു ഉന്മേഷം തോന്നില്ല . പലരും രാവിലത്തെ വിശപ്പ് സഹിക്കുന്നത് ഉച്ചയ്ക്ക് വയര്‍ നിറച്ച് കഴിക്കാമല്ലോ എന്ന് കരുതിയാണ്. ഈ ചിന്തയാണ് മാറേണ്ടത്. രാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാള്‍ കുറച്ച് കഴിക്കുകയുമാണ് ചെയ്യേണ്ടത്. കുറച്ച് ചോറ്, കൂടുതല്‍ പച്ചക്കറി സാലഡ്, അല്ലെങ്കില്‍ വേവിച്ച പച്ചക്കറി, ഒരു ചപ്പാത്തി. ചപ്പാത്തി ഒഴിവാക്കുകയുമാകാം. വയര്‍ നിറഞ്ഞതായുള്ള തോന്നലിന് കൊഴുപ്പില്ലാതെ കഴിക്കുന്ന സാലഡ്, ധാരാളം വെള്ളം എന്നിവ കഴിച്ചാല്‍ മതി. ഉച്ചയ്ക്ക് ഏറെ വിശന്നിരുന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതാണ് അപകടം.

രാത്രി കുറച്ച് ഭക്ഷണം മാത്രം കഴിക്കും അതും കൂടെ വൈകുന്നേരം കഴിച്ച പലഹാരങ്ങളില്‍ മുതലാക്കരുത്. എണ്ണ, വനസ്പതി, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി കുറയും. അതു കഴിക്കുന്നവര്‍ വ്യായാമം ചെയ്താലും വണ്ണം കുറയില്ല .

Related Topics

Share this story