Times Kerala

മീന്‍ അധികം കഴിച്ചാല്‍

 
മീന്‍ അധികം കഴിച്ചാല്‍

മീന്‍ നോണ്‍വെജ് കഴിക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്. ഇത് വറുത്തും പൊരിച്ചും കറി വച്ചുമെല്‌ളാം കഴിക്കുന്നവര്‍ ധാരാളം. ഒമേഗ ത്രീ ഫാറ്റി ആസിഡും കാത്സ്യവുമെല്ലാമടങ്ങിയ മീന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാരോഗ്യത്തിനും മീന്‍ ഏറെ ഗുണകരമാണ്. എന്നാല്‍, എന്തിനും ദോഷവശമുള്ളതുപോലെ മീന്‍ അധികം കഴിക്കുന്നതും ആരോഗ്യത്തിന് ചില ദോഷങ്ങള്‍ വരുത്തും. മാത്രമല്ല, ചില പ്രത്യേക അവസ്ഥകളിലുള്ളവര്‍ മീന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുകയും വേണം.

ഗര്‍ഭകാലത്തും അതുപോലെ മുലയൂട്ടുന്ന അമ്മമാരുമാണെങ്കില്‍ മീന്‍ കഴിക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം. കാരണം പല മീനുകളിലും ഇപ്പോള്‍ മെര്‍ക്കുറിയുടെ തോത് ഏറെ കൂടുതലാണ്. ഇത് കുഞ്ഞിന്റെ തലച്ചോറടക്കമുള്ള ശാരീരികാരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തും.

മീനിനെ കൂടുതല്‍ ആരോഗ്യദായകമാക്കുന്നത് ഒമേഗ ത്രീ ഫാറ്റി ആസിഡാണ്. ഇത് കൂടുതല്‍ ചെല്ലുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി വേണ്ടവിധം പ്രവര്‍ത്തിക്കില്ല. ബാക്ടീരിയ, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ വരാന്‍ സാദ്ധ്യതയേറും.
മെര്‍ക്കുറിയടങ്ങിയ മത്സ്യം സാധാരണ വലിയ മത്സ്യങ്ങളും മറ്റു മീനുകളെ തിന്നുന്ന മത്സ്യങ്ങളുമാണ്. സാധാരണ ഗതിയില്‍ ചെറുമീനുകളെങ്കില്‍ ഇത്തരം റിസ്‌ക്കില്ലെന്ന് പറയാം. ഒരേ തരം മീന്‍ തന്നെ ഉപയോഗിക്കാതെ പലതരം മീനുകള്‍ കുറേശേ്ശ വീതം കഴിക്കാം. വറുക്കുന്നതിനേക്കാള്‍ കറിവച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതല്‍ ഗുണകരം.

ചൂര, കോര എന്നീ പേരുകളില്‍ അറിയപ്പെടുന്ന ട്യൂണ മീനില്‍ അല്‍പ്പം കൂടുതല്‍ അളവില്‍ മെര്‍ക്കുറി വരാനുള്ള സാദ്ധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇത് ഉപയോഗിക്കരുതെന്നല്ല, അധികം വേണ്ട, സ്ഥിരം ശീലവുമാക്കരുത്. ഇതിന് പുറമെ സ്രാവ്, കടല്‍ക്കുതിര എന്നറിയപെ്പടുന്ന സ്വേഡ് ഫിഷ്, പാമ്പ് മത്സ്യം എന്നറിയപ്പെടുന്ന ഈല്‍ എന്നിവയിലും മെര്‍ക്കുറി അളവ് കൂടുതലാണ്.

ആഴ്ചയില്‍ മൂന്നോ നാലോ ദിവസം മത്സ്യം ഭക്ഷണക്രമത്തില്‍ ഉള്‍പെ്പടുത്തുന്നത് ദോഷകരമല്ല. പ്രത്യേകിച്ച് കറി വച്ച് കഴിക്കുമ്പോള്‍.
മത്സ്യം കഴിച്ച ശേഷം ഏതെങ്കിലും പ്രത്യേക തരത്തിലെ ആരോഗ്യപ്രശ്‌നം അനുഭവപെ്പടുകയാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.

Related Topics

Share this story