Times Kerala

അഫ്ഗാനിസ്ഥാന്‍ പൗരനെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ കുവൈറ്റിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി

 
അഫ്ഗാനിസ്ഥാന്‍ പൗരനെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ കുവൈറ്റിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി

കുവൈറ്റ്: സാദ് അബ്ദുല്ല പ്രദേശത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ പൗരനെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ കുവൈറ്റിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി. മൃതദേഹം കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ സ്പോണ്‍സര്‍ പിടികൂടുകയായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.

കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്‍റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണു വാക്കുതര്‍ക്കത്തിലേക്കു തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് വിചാരണവേളയില്‍ പ്രതി കോടതിയില്‍ പറഞ്ഞു.

Related Topics

Share this story