Times Kerala

ഫോണ്‍ തുറക്കാതെ സന്ദേശം അയക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍

 
ഫോണ്‍ തുറക്കാതെ സന്ദേശം അയക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍

പുതിയ ഫെച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഫോണ്‍ തുറക്കാതെ അതായത് ഫോണിന്റെ ലോക് മാറ്റത്തെ സന്ദേശം അയക്കാന്‍ ഉള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ‌്റ്റന് വഴിയാണ് ഗൂഗിള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ലോക്ക് ആയ ഫോണിന്റെ ഡിസ്പ്ളേയില്‍ മെസ്സേജ് അയക്കുന്നതെയി കാണിക്കും. സന്ദേശം എഴുതുന്നതിന് പകരം ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ‌്റ്റന്റ‌് വഴി ശബ‌്ദമുപയോഗിച്ചായിരിക്കും സന്ദേശം അയക്കുക. അയച്ചു കഴിഞ്ഞാല്‍ ലോക്ക് സ്‌ക്രീനില്‍ മെസ്സേജ് ഡെലിവെര്‍ഡ് എന്ന് എഴുതികാണിക്കും. ഗൂഗിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റിനെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുപ്പിക്കാനാണ് ഗൂഗിള്‍ പുതിയ ഫെച്ചര്‍ അവതരിപ്പിക്കുന്നത്. ആദ്യം പരീക്ഷാടിസ്ഥാനത്തില്‍ ഗൂഗിളിന്റെ 10.28 ബീറ്റ വേര്‍ഷനില്‍ ആണ് ഈ ഫീച്ചര്‍ എത്തിക്കുന്നത്.

Related Topics

Share this story