Times Kerala

കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

 
കപ്പലിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍

ടെ​ഹ്റാ​ന്‍: ഇ​റാ​നും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത സ്റ്റെ​ന ഇം​പേ​റോ എ​ന്ന ബ്രി​ട്ടീ​ഷ് എ​ണ്ണ​ക്ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. മ​ല​യാ​ളി​ അ​ട​ക്ക​മു​ള്ള 23 ജീ​വ​ന​ക്കാ​രു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​റാ​ന്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ നാലു മലയാളികളെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി പ്രജിത്ത്, ആലുവ സ്വദേശി ഡിജോ പാപ്പച്ചന്‍ എന്നിവരെ കുറിച്ചുള്ള വിവരമാണ് ഇറാന്‍ കൈമാറിയത്.
ജീ​വ​ന​ക്കാ​ര്‍ ക​പ്പ​ലി​ന​ക​ത്തി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തും ജോ​ലി ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കൊ​ച്ചി സ്വ​ദേ​ശി ഡി​ജോ പാ​പ്പ​ച്ച​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച ഇ​റാ​ന്‍ റ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ് പു​റ​ത്തു​വി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ക​പ്പ​ല്‍ ബ​ന്ദ​ര്‍ അ​ബ്ബാ​സ് തു​റ​മു​ഖ​ത്താ​ണ് ഉ​ള്ള​ത്. ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ, റ​ഷ്യ, ഫി​ലി​പ്പീ​ന്‍​സ്, ലാ​ത്വി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

കപ്പലിലുള്ള 18 ഇന്ത്യക്കാരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. എന്നാല്‍ കപ്പലില്‍ ബന്ദികളായിട്ടുള്ള മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതിന്‍റെയും ജോലി ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്.

Related Topics

Share this story