Times Kerala

അസ്യൂസിന്‍റെ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ബഡ്‌ജറ്റ് ഫോണിന്‍റെ വില കുറച്ചു

 
അസ്യൂസിന്‍റെ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ബഡ്‌ജറ്റ് ഫോണിന്‍റെ വില കുറച്ചു

അസ്യൂസിന്‍റെ സെന്‍ഫോണ്‍ മാക്സ് പ്രോ എം1 ബഡ്‌ജറ്റ് ഫോണിന്‍റെ വില കുറച്ചു. 3 ജിബി 6 ജിബി വേരിയന്റുകള്‍ക്ക് 500 രൂപയും, 4 ജിബി വേരിയന്റിന് 1500 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഇന്ത്യയില്‍ കഴിഞ്ഞ വർഷം ആണ് ഫോണ്‍ വിപണിയില്‍ എത്തിയത്. സ്നാപ്ഡ്രാഗണ്‍ 636 പ്രോസറില്‍ വരുന്ന ഫോണിന് 5000 എംഎഎച്ച്‌ ആണ് ബാറ്ററി. 13+5 എംപി ക്യാമറയാണ് പിന്നില്‍, സെല്‍ഫി ക്യാമറ 8 എംപിയും ആണ്.

നല്ല അഭിപ്രായം നേടിയ ഫോണിന് ഇന്ത്യന്‍ വിപണിയില്‍ എത്തി ഒരു വർഷം ആകുമ്ബോള്‍ ആണ് വിലയില്‍ കുറവ് വരുത്തുന്നത്. 3 ജിബി വേരിയന്റിന് ഇപ്പോള്‍ 7999 രൂപയും, 6 ജിബി വേരിയന്റിന് 11999 രൂപയുമാണ് വില. 4 ജിബി വേരിയന്റിന് ഇപ്പോളത്തെ വില 8999 രൂപയുമാണ്.

Related Topics

Share this story