ന്യൂയോര്‍ക്: കംപ്യൂട്ടര്‍ പാസ്വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെര്‍ണാണ്ടോ കോര്‍ബറ്റോ 93ാം വയസില്‍ അന്തരിച്ചു . പഴ്സണല്‍ കംപ്യൂട്ടറുകള്‍ക്ക് കാരണമായ കംപ്യൂട്ടര്‍ ടൈം ഷെയറിങ് എന്ന സംവിധാനത്തിന് തുടക്കമിട്ടതും കോര്‍ബറ്റോ ആണ്.
1960കളില്‍ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുമ്ബോഴാണ് കംപ്യൂട്ടറിെന്റ പ്രോസസിങ് ശേഷം പലതായി വിഭജിച്ച് ഒരേസമയം പലര്‍ക്ക് ഉപയോഗിക്കാവുന്ന ഓപറേറ്റിങ് സിസ്റ്റമാക്കി മാറ്റിയത്. ഒരു സിസ്റ്റം തന്നെ പലരും ഉപയോഗിക്കുമ്ബോള്‍ സ്വകാര്യത ഉറപ്പാക്കാനാണ് കോര്‍ബറ്റോ പാസ്വേഡ് എന്ന ആശയത്തിന് അടിത്തറ പാകിയത്.