Times Kerala

ഹാദിയ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് സുപ്രിംകോടതി 

 

ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. റിട്ട. സുപ്രീംകോടതി ജഡ്ജി ആർ.വി രവീന്ദ്രന്‍റെ മേൽനോട്ടത്തിലായിരിക്കും എൻ.ഐ.എ അന്വേഷണം നടത്തുക. വൈക്കത്തെ വീട്ടിൽ കഴിയുന്ന ഹാദിയയെ കോടതി മുമ്പാകെ വിളിച്ചു വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ജെ.​എ​സ്.​ ഖെ​ഹാ​ർ കോടതിയിൽ വ്യക്തമാക്കി.

ഇ​സ്​​ലാം സ്വീ​ക​രി​ച്ച്​ ത​ന്നെ വി​വാ​ഹം ചെ​യ്​​ത ഹാ​ദി​യ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ​നി​ന്ന്​ വി​ട്ടു​കി​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിർദേശം. കോടതിയുടെ അന്തിമ വിധി വരുംവരെ ഹാദിയ മാതാപിതാക്കൾക്കൊപ്പം കഴിയുമെന്നും ചീഫ് ജസ്റ്റിസ് ജെ.​എ​സ്.​ ഖെ​ഹാ​ർ, ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യക്തമാക്കി.

അതേസമയം, എൻ.ഐ.എ അന്വേഷണത്തെ കേരളാ സർക്കാറിന്‍റെ അഭിഭാഷകൻ കോടതിയിൽ എതിർത്തില്ല. ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് മുതിർന്ന അഭിഭാഷകൻ വി.വി ഗിരി സുപ്രീംകോടതിയെ അറിയിച്ചു.വ​ധു​വി​​ന്‍റെ പി​താ​വി​​ന്‍റെ അ​ന​ു​മ​തി​യി​ല്ലാ​െ​ത ര​ണ്ട്​ മു​സ്​​ലിം​ക​ൾ ത​മ്മി​ലു​ള്ള വി​വാ​ഹം സാ​ധു​വാ​കി​ല്ലെ​ന്നും ഇ​വി​ടെ ഹാ​ദി​യ​യു​ടെ പി​താ​വാ​യ അ​ശോ​ക​​ന്‍റെ സ​മ്മ​ത​മി​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹം സാ​ധു​വാ​കി​ല്ലെ​ന്നു​മാണ് കേരളാ ഹൈ​കോ​ട​തി പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. ഇതേതുടർന്ന് വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം ഹൈകോടതി വിട്ടു. ഹൈകോടതി വിധി റദ്ദാക്കണമെന്നും വീട്ടുതടങ്കലിലായ ഹാ​ദി​യ​യു​ടെ ഇ​ഷ്​​ട​മ​റി​യാ​ൻ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരളാ പൊലീസിന് നിർദേശം നൽകണമെന്നും ശ​ഫി​ൻ ജ​ഹാൻ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ശ​ഫി​ൻ ജ​ഹാന് ഐ.എസ് ബന്ധമുണ്ട്. വിവാഹത്തിന് പിന്നിൽ തീവ്രവാദ സ്വാധീനമുണ്ട്. അതിനാൽ വിശദമായ അന്വേഷണം വേണമെന്നുമാണ് ഹാദിയയുടെ പിതാവ് സുപ്രീകോടതിയിൽ ആവശ്യപ്പെട്ടത്.ശ​ഫി​ൻ ജ​ഹാ​നു വേ​ണ്ടി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ക​പി​ൽ സി​ബ​ൽ, അ​ഡ്വ. ഹാരിസ് ബീരാൻ എ​ന്നി​വ​രും ഹാ​ദി​യ​യു​ടെ പി​താ​വി​ന്​ വേ​ണ്ടി മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൽ രോ​ഹ​ത​​ഗി​യും ആണ് കോടതിയിൽ ഹാജരാകുന്നത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹാ​ദി​യയും ശ​ഫി​ൻ ജ​ഹാനും വിവാഹിതരായത്.

Related Topics

Share this story