Nature

യുഎഇയില്‍ മാതാവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്തി

ഷാര്‍ജ: യുഎഇയില്‍ മാതാവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍ മുഹമ്മദ് പര്‍വേസിനെ അജ്മാനില്‍ വച്ച്‌ പ്രാദേശികവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അജ്മാനിലെ ജനവാസ കേന്ദ്രത്തിലൂടെ ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ച മുഹമ്മദ് പര്‍വേസിനെ ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു . സംഭവസ്ഥലത്തെത്തിയ അജ്മാന്‍ പൊലീസ് കുട്ടിയെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്ത ഷാര്‍ജാ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഷാര്‍ജാ പൊലീസ് അറിയിച്ചതനുസരിച്ച്‌ മാതാപിതാക്കളെത്തി കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം തിരികെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

രാത്രി ദീര്‍ഘ നേരം യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്നതിന് മാതാവ് ശകാരിച്ചതിനാണ് ജൂലൈ 4 മുതലാണ് കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്‍താബ് ആലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാജ്യത്ത് എവിടെയെങ്കിലും വെച്ച്‌ മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വിവരമറിയിക്കാനായി പ്രത്യേക നമ്ബരും പൊതുജനശ്രദ്ധയില്‍പ്പെടുത്തി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുമ്ബോഴാണ് കുട്ടിയെ കണ്ടെത്തിയത്.

You might also like