Times Kerala

യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ഇറാന്‍ സമുദ്രാ തിര്‍ത്തിയില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; ഇറാന്‍ പിടിച്ചെടുത്തെന്ന് യുഎസ്

 
യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ഇറാന്‍ സമുദ്രാ തിര്‍ത്തിയില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; ഇറാന്‍ പിടിച്ചെടുത്തെന്ന് യുഎസ്

അബുദാബി: യുഎഇയില്‍ നിന്നുള്ള എണ്ണക്കപ്പല്‍ ഇറാന്‍ സമുദ്രാ തിര്‍ത്തിയില്‍ കാണാതായെന്ന് റിപ്പോര്‍ട്ട് . ഷാര്‍ജയിലെ പെട്രോളിയം ട്രേഡിങ് കമ്ബനി ചാര്‍ട്ടര്‍ ചെയ്തിരുന്ന ‘റിയ’ എന്ന കപ്പലാണ് കാണാതായത്. പനാമ പതാക വഹിക്കുന്ന കപ്പല്‍ യുഎഇയുടെ സമുദ്രാതിര്‍ത്തികടന്ന് ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ എത്തിയ ശേഷമാണ് ബന്ധം  കപ്പലുമായുള്ള നഷ്ടപ്പെട്ടത്‌ .കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതാണെന്നാണ് യുഎസ് അധികൃതര്‍ സംശയിക്കുന്നത്.

ദുബായിലെ ഒരു തുറമുഖത്തുനിന്ന് ജൂലൈ അഞ്ചിനാണ് കപ്പല്‍ യാത്ര പുറപ്പെട്ടത് . കപ്പലിന്റെ സ്ഥാനം തിരിച്ചറിയുന്നതിനുള്ള സിഗ്നലുകള്‍ നിലച്ചിട്ട് രണ്ട് ദിവസമായി. റാസല്‍ഖൈമക്ക് സമീപത്തുനിന്നാണ് അവസാന സിഗ്നലുകള്‍ കിട്ടിയത്. ഇവിടെ നിന്ന് സഞ്ചാരപാതമാറി ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപത്തേക്ക് സഞ്ചരിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍ . ജൂലൈ 15ന് ഷാര്‍ജയിലേക്ക് മടങ്ങേണ്ടിയിരുന്നതാണ് അപ്രത്യക്ഷമായ കപ്പല്‍.

എന്നാല്‍ കാണാതായ എം.ടി റിയ എന്ന കപ്പല്‍ യുഎഇയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതല്ലെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി . കപ്പലില്‍ യുഎഇ പൗരന്മാരില്ല. സംഭവത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായി തങ്ങള്‍ സംശയിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു

Related Topics

Share this story