Times Kerala

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ണ്ണി​ടി​ച്ചി​ൽ: 46 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി, തെരച്ചില്‍ തുടരുന്നു

 

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 46 ആ​യി. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി മാ​ണ്ഡി ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ സ​ന്ദീ​പ് ക​ദം അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.മാ​ണ്ഡി-​പ​ത്താ​ൻ​കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ദു​ര​ന്തം. ചാ​യ​കു​ടി​ക്കാ​നാ​യി ബ​സു​ക​ൾ നി​ർ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം. അ​പ​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു ബ​സ് മ​ണാ​ലി​യി​ൽ​നി​ന്നു ക​ത്ര​യി​ലേ​ക്കും മ​റ്റൊ​രു​ബ​സ് ചം​ബ​യി​ലേ​ക്കും പോ​കു​ക​യാ​യി​രു​ന്നു. ഓ​രോ ബ​സി​ലും നാ​ൽ​പ​തി​ന​ടു​ത്ത് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ ധാ​രാ​ളം ആ​ളു​ക​ളെ ഇ​തേ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി വീ​ര​ഭ​ദ്ര സിം​ഗ് ധ​ന​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു.മ​ര​ണ​സം​ഖ്യ അ​ൻ​പ​തി​നു​മേ​ൽ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശ് ഗ​താ​ഗ​ത മ​ന്ത്രി ജി.​എ​സ്.​ബാ​ലി പറഞ്ഞു.

Related Topics

Share this story