Times Kerala

കർക്കടക കഞ്ഞി കഴിക്കാം

 
കർക്കടക കഞ്ഞി കഴിക്കാം

കർക്കടകം എന്ന മാസത്തിൽ മലയാളികളുടെ ഇടയിൽ വലിയ പ്രാധാന്യമുണ്ട്. കർക്കടക ഭക്ഷണരീതികളെല്ലാം വളരെയേറെ പ്രത്യേകത നിറഞ്ഞതാണ്. കർക്കടക കഞ്ഞിയെ മരുന്നുകഞ്ഞി എന്നും പറയും. മരുന്ന്കഞ്ഞി കഴിക്കുന്നത് ഒരു വർഷത്തിന്റെ ഫലം തരുമെന്നാണ് പഴമക്കാർ പറയുന്നത്. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ ഒരു പരിധി വരെ നീക്കം ചെയ്യാനും കർക്കടക കഞ്ഞി ഫലപ്രദമാണ്‌.

കർക്കടക കഞ്ഞി

തയ്യാറാക്കുന്ന വിധം:

ഉണക്കലരി – 250 ഗ്രാം
തേങ്ങാപ്പാൽ – ഒന്നര കപ്പ്‌
ജീരകപ്പൊടി – ആവശ്യത്തിന്‌
നെയ്യ്‌ – 2 ടേബിൾസ്പൂൺ
പാൽ – 250 മി.ലിറ്റർ
ഉപ്പ്‌ – ആവശ്യത്തിന്‌

പച്ചമരുന്നുകൾ:

ചെറുപുള്ളടി, പച്ചക്കുറുന്തോട്ടി, കയ്യുണ്ണി, ബലിക്കറുക, പർപ്പടകപ്പുല്ല്‌, ചെറുചീര, ചെറുപൂള, കൊഴുപ്പ
വിധം: പച്ചമരുന്നുകൾ ഓരോ പിടി വീതം ഇടിച്ചുപിഴിഞ്ഞു നീരെടുക്കുക. വേവിച്ച ഉണക്കലരിയിലേക്ക്‌ ഈ മിശ്രിതം യോജിപ്പിച്ച്‌ വീണ്ടും വേവിക്കുക.

പീന്നീട്‌ തേങ്ങാപ്പാൽ ചേർക്കുക. ഇതിലേക്ക്‌ പശുവിൽ പാലോ, ആട്ടിൻപാലോ ചേർത്ത്‌ ഇളക്കുക. കഞ്ഞി വാങ്ങി വച്ചശേഷം അൽപ്പം ജീരകപ്പൊടിയും നെയ്യും ചേർത്ത്‌ ആവശ്യത്തിന്‌ ഉപ്പും കൂട്ടി കഴിക്കുക.

പ്രമേഹമുള്ളവർക്ക്‌:

പെരുംജീരകം, ഇഞ്ചി, ജീരകം, പച്ചമഞ്ഞൾ, വെളുത്തുള്ളി- 50ഗ്രാം
നുറുക്ക്‌ ഗോതമ്പ്‌ – 50 ഗ്രാം
ഉലുവ കുതിർത്തത്‌ – 50 ഗ്രാം
കായം – കുറച്ച്‌

തയ്യാറാക്കുന്ന വിധം: വേവിച്ച നുറുക്ക്‌ ഗോതമ്പ്‌, ഉലുവ എന്നിവയിലേക്ക്‌ പെരുംജീരകം, ഇഞ്ചി, ജീരകം, പച്ചമഞ്ഞൾ, വെളുത്തുള്ളി എന്നിവ ചതച്ച്‌ ചേർത്ത്‌ തിളപ്പിക്കുക. വാങ്ങി വച്ച ശേഷം നെയ്യും ചേർത്ത്‌ ഉപയോഗിക്കാം.

Related Topics

Share this story