Times Kerala

മുട്ട നല്‍കാമോ കുഞ്ഞിന് ?

 
മുട്ട നല്‍കാമോ കുഞ്ഞിന് ?

മാതാപിതാക്കള്‍ക്ക് സംശയമുണ്ടാകുന്നതും പേടിയും തീരെ കുഞ്ഞായിരിക്കുമ്പോള്‍ മുട്ട നല്‍കാമോ എന്ന കാര്യത്തിലാണ് അത് സ്വാഭാവികമാണ്. മുട്ട നിര്‍ദിഷ്ട്ടഭക്ഷണം തന്നെയാണ് .

ഡോക്ടര്‍മാര്‍ വരെ കുഞ്ഞുങ്ങള്‍ക്ക് മുട്ടനല്‍കാനാണ് ആവശ്യപ്പെടു. എന്നാല്‍ ഇതു നല്‍കാനും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട് .

മുട്ട നല്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ആറുമാസത്തിന്ശേഷമേ കുഞ്ഞുങ്ങള്‍ക്ക് മുട്ട നല്കാവു. ആറുമാസം വരെ മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങള്‍ നല്‍കരുത് അത് ദഹനപ്രശ്നങ്ങളുണ്ടാക്കും .

മുട്ട വെള്ള ലൈസോസെം, ഓവോട്രാന്‍സ്‌ഫെറിന്‍, ഓവോമ്യൂകോയ്ഡ്, ഓവല്‍ബുമിന്‍ എന്നിവ അലര്‍ജിയുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചു കുഞ്ഞുങ്ങളില്‍ ഇതു അലര്‍ജിയുണ്ടാക്കുന്നില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണം .

എന്നാല്‍ മുട്ട മഞ്ഞ ആരോഗ്യകരമാണ്. അതായത് ഇതു അലര്‍ജിയൊന്നും ഉണ്ടാക്കാറില്ല. അതുകൊണ്ട് തന്നെ മുട്ട മഞ്ഞ നല്‍കുന്നത് ആരോഗ്യകരമാണ് .

കുഞ്ഞിന് മുലപ്പാലിനൊപ്പം കുറേശെ വീതം മുട്ടമഞ്ഞ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

എട്ടു മാസത്തിലോ അതിനു ശേഷമോ ആണ് മുഴുവന്‍ മുട്ട കുഞ്ഞിനു കൊടുത്തു തുടങ്ങാന്‍ പറ്റിയ സമയം.

കുഞ്ഞിന് മുട്ട എണ്ണ ചേര്‍ക്കാതെ പാകം ചെയ്തു കൊടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയുമില്ല.

കഴിവതും നാടന്‍ മുട്ട, അതായത് ഹോര്‍മോണുകള്‍ കലരാത്ത മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കുക.

Related Topics

Share this story