Times Kerala

കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരാന്‍

 
കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരാന്‍

ഗ്യാസ് കളയാനുള്ള ഒരു വഴിയാണിത്. കുഞ്ഞുങ്ങളെ പാല്‍ കൊടുത്തു കഴിഞ്ഞാല്‍ തോളില്‍ കിടത്തി തട്ടുന്നതു പതിവാണ്. ഇങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരുന്നതും.

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരണമെന്നു പറയുന്നതെന്നറിയുമോ?

ഗ്യാസ് കളയുക മാത്രമല്ല. കുഞ്ഞുങ്ങള്‍ക്ക് ഏമ്പക്കം വരുന്നതു കൊണ്ടു പ്രയോജനങ്ങള്‍ പലതാണ്. പ്രയോജനങ്ങളുടെ കാര്യം മാത്രമല്ല ഇതു അത്യവശ്യമാണ്. പ്രത്യേകിച്ചു പാല്‍ കൊടുത്തു കഴിഞ്ഞാല്‍.

ഭക്ഷണം, അല്ലെങ്കില്‍ പാല്‍ കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ഗ്യാസ് വരുന്നത് മൂന്നു വഴികളിലൂടെയാണ്. ദഹനം, ഭക്ഷണത്തോടൊപ്പം, അല്ലെങ്കില്‍ പാലിനൊപ്പം ഗ്യാസ് അകത്തു ചെല്ലുമ്പോള്‍, ഭക്ഷണം കുഞ്ഞിനു ചേരാത്തതാകുമ്പോള്‍. കുഞ്ഞിനെ തോളില്‍ കമഴ്ത്തിക്കിടത്തി പുറത്തു മൃദുവായി തട്ടാം. ഇതുവഴി ഗ്യാസ് ഏമ്പക്കമായി പുറത്തു പോകും. അതുവരെ മൃദുവായി തട്ടിക്കൊണ്ടിരിക്കണം.

കുഞ്ഞിനെ മടിയില്‍ കിടത്തിയോ ഇരുത്തിയോ
തലയിണയില്‍ പതുക്കെ കമഴ്ത്തിക്കിടത്തിയോ പുറത്ത് പതുക്കെ തട്ടി ഗ്യാസ് കളയാം.

ഓരോ തവണയും പാല്‍, അല്ലെങ്കില്‍ ഭക്ഷണം കൊടുത്ത ശേഷം ഇങ്ങനെ തട്ടേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞിന് തട്ടിയിട്ടും ഗ്യാസ് പോയില്ലെങ്കില്‍ കമഴ്ത്തിക്കിടത്തി ഉറക്കാം. തല താഴേക്കായി കുഞ്ഞിന് ശ്വാസംമുട്ടല്‍ വരാതെ നോക്കുക.

കുഞ്ഞിന്റെ വയറ്റിലെ ഗ്യാസ് പുറത്തുപോയില്ലെങ്കില്‍ വയറുവേദനയടക്കമുള്ള അസ്വസ്ഥതകള്‍ കുഞ്ഞിനുണ്ടാകാന്‍ സാധ്യതയേറെയാണ്.

Related Topics

Share this story