Times Kerala

ചെവി തുടയ്ക്കാന്‍ ബഡ്‌സ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ …

 
ചെവി തുടയ്ക്കാന്‍ ബഡ്‌സ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ …

ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യുമെന്നു പുതിയ പഠനം. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്‌സലന്‍സിന്റെ പഠനത്തിലാണ് ബഡ്‌സ് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പറയുന്നത്.

ചെവിയിലെ അഴുക്ക് അഥവാ ചെവിക്കായം രൂപപ്പെടുന്നത് ചെവിയിലെ അഴുക്കും പൊടിയും കളയാനുള്ള സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത് സ്വയം പുറന്തള്ളപ്പെടും. എന്നാല്‍ പലരും ബഡ്‌സ് ഉപയോഗിച്ച് ചെവിക്കായം പുറത്ത് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ബഡ്‌സ് ഉപയോഗം ചെവിക്കുള്ളിലെ മൃദുവായ തൊലിക്ക് പരിക്കേല്‍ക്കാന്‍ കാരണമാകുമെന്നും ഇത് കേള്‍വിയെ തന്നെ തകരാറിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബഡ്‌സ് ഉപയോഗിക്കുന്നതുമൂലം ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകുകയും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും. ചെവിക്കുള്ളില്‍ ചൊറിച്ചിലോ അസ്വസ്ഥതകളോ തോന്നിയാല്‍ ഡോക്ടറുടെ സഹായം തേടുകയാണ് ഉത്തമം. ചെവിക്കുള്ളില്‍ അസ്വസ്ഥത തോന്നിയാലോ അഴുക്കുണ്ടെന്ന് തോന്നിയാലോ ഉടന്‍ തന്നെ ഇയര്‍ ബഡ്‌സ് ഉപയോഗിക്കുന്നത് ഒരു ശീലമാണ് പലര്‍ക്കും.

Related Topics

Share this story