Times Kerala

ഉപ്പ് അധികമായാൽ ഹൃദയത്തിനു ആപത്..!!!

 
ഉപ്പ് അധികമായാൽ ഹൃദയത്തിനു ആപത്..!!!

ഇന്ത്യക്കാർ ലോകാരോഗ്യ സംഘടന നിർദേശിച്ച അളവിനേക്കാൾ ഇരട്ടിയിലധികം ഉപ്പ്​ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതായി പഠനം. ഇത്​ ഹൃദസംബന്ധമായ രോഗങ്ങൾ വർധിക്കാൻ കാരണമാവുന്നതായും പഠനഫലങ്ങൾ പറയുന്നു.

ജോർജ്​ ഇൻസ്​റ്റിറ്റ്യുട്ട്​ഒാഫ്​ ​​​​​ഹെൽത്ത്​ സയൻസ്​ നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തലുള്ളത് . ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 19 വയസ്സിൽ കുടുതലുള്ള മനുഷ്യന്​ ആവശ്യമായ ഉപ്പി​െൻറ അളവ്​ 5 ഗ്രാമാണ്​. എന്നാൽ ഇന്ത്യയിൽ ആളുകൾ ഉപയോഗിക്കുന്നത്​ 10.98 ഗ്രാം ഉപ്പാണ്​.

ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിലും കിഴക്കൻ ഇന്ത്യയിലുമാണ്​ ഉപ്പി​െൻറ ഉപയോഗം കുടുതലെന്നാണ്​ പഠനഫലങ്ങൾ തെളിയിക്കുന്നത്​. ത്രിപുരയാണ്​ ഉപ്പ്​ ഉപയോഗത്തിൽ എറ്റവും മുന്നിലുള്ള സംസ്​ഥാനം 14 ഗ്രാമാണ്​ ശരാശരി ത്രിപുരയിൽ ആളുകളുടെ ഉപ്പ്​ ഉപയോഗത്തി​െൻറ അളവ്​.

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ കാര്യമായ മാറ്റം വന്നു കഴിഞ്ഞു. കുടുതൽ പേര​ും ഫാസ്​റ്റ്​ ഫുഡാണ്​ കഴിക്ക​ുന്നത്​ . ഇതിൽ ഉപ്പി​െൻറയും മധുരത്തി​െൻറയും അളവ്​ കുടുതലായതിനാൽ രക്​തസമർദ്ദം, അമിതവണ്ണം, ഹൃദയാഘാതം പോലുള്ള അസുഖങ്ങൾക്ക്​ കാരണമാവുന്നതായി പഠനം നടത്തിയ ജോൺസൺ പറയുന്നു.
2030തോടുക​​ുടി ഇന്ത്യയിലെ ഹൃദ്​രോഗികളുടെ എണ്ണം രണ്ടു കോടിയായി വർധിക്കും. ഇതി​നെതിരെ ത്വരിത നടപടികൾ സ്വീകരിക്കണമെന്നും പഠനം ആവ​ശ്യ​െപടുന്നു.

Related Topics

Share this story