Times Kerala

മുട്ടുവേദന മാറാൻ 10 സൂത്രവിദ്യകൾ

 
മുട്ടുവേദന മാറാൻ 10 സൂത്രവിദ്യകൾ

കാലിനു പാകമാകുന്നതും ആവശ്യത്തിന് അനുയോജ്യമായതുമായ ഷൂ ചെരുപ്പ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക.

വ്യായാമത്തിനായി കോൺക്രീറ്റ് തറകളിൽ ഓടുന്നതും നടക്കുന്നതും കഴിവതും ഒഴിവാക്കുക.

സമനിരപ്പല്ലാത്ത പ്രതലങ്ങളിൽ ഓടുന്നതും വ്യായാമം ചെയ്യുന്നതും ഒഴിവാക്കുക.

ദിർഘനേരം നിന്നു ജോലി ചെയുന്നത് ഒഴിവാക്കുക

കാത്സ്യം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. പാലും പാലുൽപ്പനങ്ങളുമാണ്
കാത്സ്യത്തിൻറെ പ്രധാന ഉറവിടം. കാത്സ്യം ആഗിരണം ചെയ്യുന്നതിനു വിറ്റാമിൻ ഡി യുടെ സാന്നിധ്യം ആവശ്യമാണ് പാലിലടങ്ങിയിരിക്കുന്ന ലാകേ്ടാസും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം.എള്ള്, ബദാം തുടങ്ങിയവയിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ്,മത്തങ്ങ, എന്നിവയും ഗുണപ്രദമാണ്.
ദൈനംദിന ഭക്ഷണത്തിൽ ഒരിനം ഇലക്കറി ഉൾപ്പെടുത്തുക.കാബേജ്, ബീൻസ്,കൂൺ എന്നിവയിലും ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനു വിറ്റാമിൻ കെ ആവശ്യം. ചീരയിൽ ധാരാളം വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു.

ഭാരമേറിയ വസ്തുക്കൾ പൊക്കിയെടുക്കുന്നത് ഒഴിവാക്കുക.

പേശികളും എല്ലുകളും ബലപ്പെടുത്തുന്നതിനു സഹായകമായ വ്യായാമരീതികൾ സ്വികരിക്കുക.

നീർവീക്കം കുറയ്ക്കാൻ സഹായകമായ ആഹാരങ്ങൾ (ഓട്സ്,പച്ചക്കറി സാലഡ്, പഴങ്ങൾ, നട്സ്, മീൻ തുടങ്ങിയവ) കഴിക്കുക.

വിശ്രമിക്കുക, ജോലി കുറയ്ക്കുക.

കിടക്കുമ്പോൾ മുട്ടുകൾക്കടിയിൽ തലയിണ വയ്ക്കുക.

Related Topics

Share this story