Times Kerala

സന്തോഷമുള്ള ദാമ്പത്യം ആയുസ്സ് കൂട്ടും

 
സന്തോഷമുള്ള ദാമ്പത്യം ആയുസ്സ് കൂട്ടും

സന്തോഷത്തോടെ ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരിൽ ആരോഗ്യവും ദീർഘായുസ്സും കൂടുതലാണെന്ന് പഠനം. സന്തോഷവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച മിഷിഗൺ സർവ്വകലാശാലയിലെ സൈക്കോളജി ഗവേഷകരുടേതാണ് കണ്ടെത്തൽ. സന്തോഷമുള്ളവർ ആരോഗ്യവാന്മാരാണെന്നു പണ്ടേ അറിവുള്ളതാണ്. സന്തോഷമുള്ള പങ്കാളി ജീവിതത്തിലുടനീളം കരുത്ത് പകർന്നുകൊണ്ട് നിലനിൽക്കുന്നതിനാൽ ദമ്പതികളിൽ ആരോഗ്യവും ദീർഘായുസ്സും കൂടുന്നു. 1981 ദമ്പതികളിൽ ആറുവർഷത്തോളം നീണ്ടുനിന്ന പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിൽ ഗവേഷകർ എത്തിച്ചെർന്നത്.

Related Topics

Share this story