Times Kerala

ഡോണള്‍ഡ് ട്രംപിന്‍റെ വംശീയ ട്വീറ്റില്‍ അപലപിച്ച്‌ അമേരിക്കന്‍ പ്രതിനിധി സഭ

 
ഡോണള്‍ഡ്  ട്രംപിന്‍റെ വംശീയ ട്വീറ്റില്‍ അപലപിച്ച്‌ അമേരിക്കന്‍ പ്രതിനിധി സഭ

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ പ്രതിനിധികള്‍ക്കെതിരായ ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ അപലപിച്ച്‌ അമേരിക്കന്‍ പ്രതിനിധി സഭ. ഡോണള്‍ഡ് ട്രംപിന്‍റെ വംശീയ ട്വീറ്റ് ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വര്‍ധിപ്പിക്കുന്നതാണ്. ഇത് അപലപനീയമാണെന്നും യു.എസ് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. സഭയുടെ പ്രമേയം രാജ്യത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് റാഷിദ ത്വാലിബ് പറഞ്ഞു.

എന്നാല്‍, തന്‍റെ പരാമര്‍ശം വളച്ചൊടിക്കുകയയിരുന്നുവെന്നാണ് ട്രംപിന്‍റെ വിശദീകരണം. ‘രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ അവര്‍ അവസാനിപ്പിക്കണം. അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാം. പക്ഷെ അമേരിക്കക്കെതിരെയോ ഇസ്രയേലിനെതിരെയോ സംസാരിക്കരുത്. താനൊരു വംശീയവാദിയല്ല. വംശീയതയുടെ അംശം പോലും തന്‍റെ ശരീരത്തില്‍ ഇല്ല.’ – ട്രംപ് ട്വീറ്റ് ചെയ്തു.

Related Topics

Share this story