Times Kerala

ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കൽ അപകടമോ?

 
ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കൽ അപകടമോ?

നമ്മുടെ മുത്തശ്ശിമാർ പറഞ്ഞ് കേട്ടിട്ടുണ്ടാവും പലപ്പോഴും ഭക്ഷണത്തിന് മുമ്പും ഭക്ഷണം കഴിച്ച ഉടനെയും വെള്ളം കുടിക്കരുതെന്ന് എന്നാൽ ഇതൊന്നും വകവെയ്ക്കാതെ വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ഡോക്ടർമാർ വരെ ഇത്തരം കാര്യങ്ങളിൽ പിന്തുണക്കുന്നു. എന്തുകൊണ്ടാണ് ഭക്ഷണത്തിന് ശേഷവും തൊട്ട് മുമ്പും വെള്ളം കുടിക്കരുതെന്ന് പറയുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ പാലിക്കേണ്ട ചില അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളിൽ ഒന്നാണ് ഇത്‌. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് നമുക്ക് നോക്കാം.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനരസങ്ങളെ താറുമാറാക്കുന്നു. വെള്ളം ദഹനരസവുമായി ചേർന്ന് ദഹനവ്യവസ്ഥയെ പ്രശ്നത്തിലാക്കുന്നു എന്നാൽ പലർക്കും ഭക്ഷണത്തിന് മുമ്പ് മരുന്ന് കഴിക്കാൻ ഉണ്ടാകും എന്നാൽ ഭക്ഷണം കഴയ്ക്കുന്നതിന് തെട്ട് മുമ്പ് തന്നെ കഴിക്കാൻ ഒരു ഡോക്ടറും നിർദ്ദേശിക്കില്ല ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് മരുന്ന് കഴിക്കാം. അതും നിശ്ചിത അളവിൽ മാത്രം.

ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കാം എന്നൊരു കീഴ്വഴക്കമാണ് നമുക്കിടയിൽ നിലനിൽക്കുന്നത് എന്നാൽ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദഹനം കൃത്യമാക്കില്ല ഇത് ഭക്ഷണത്തെ ശിഥീകരിച്ച അവസ്ഥയിലായിരിക്കും ശരീരത്തിൽ എത്തുന്നത്.

അമിതഭാരം ഒഴിവാക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും ഇത്തരം ശീലം മാറ്റിയെടുക്കാം ആയുർവ്വേദമനുസരിച്ച് ഭക്ഷണം കഴിച്ച ഉടനെ തന്നെ വേള്ളം കുടിച്ചാൽ അത് “ശരീരഭാരം” വർധിപ്പിക്കാൻ കാരണമാകും എന്നാണ് പറയപ്പെടുന്നത്

ഭക്ഷണ ശേഷം അല്ലാതെയും ഭക്ഷണത്തിന് മുമ്പും ആല്ലാതെയും എപ്പോൾ വെള്ളം കുടിക്കണം എന്നത് സ്വാഭാവികമായ സംശയാണ്. ഭക്ഷണം കഴിച്ച് അരമണികൂറിനുശേഷം വെള്ളം കുടിക്കാം അതിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം കുടിക്കാവുന്നതാണ്.

നിങ്ങൾക്ക് ഭക്ഷണത്തിനിടയിൽ ദാഹം സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഭക്ഷണത്തിനിടയ്ക്ക് വെള്ളം കുടിക്കാം എന്നാൽ അതും അധികമാകാതെ ശ്രദ്ധിക്കണം കാരണം ഭക്ഷണത്തിനിടയ്ക്ക് വെള്ളം കൂടി അധികമായാൽ ശരീരത്തിന്റെ “ടോക്സിൻ” അളവ് വർധിക്കും.

കാപ്പിപോലുള്ള പാനീയങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുടിക്കരുത് പ്രഭാതഭക്ഷണമാണെങ്കിലും ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം കുടിക്കുക അല്ലാത്ത പക്ഷം ഇത് “ഹെർണിയ” പോലുള്ള രോഗങ്ങൾ വരുത്തിയേക്കാം.

Related Topics

Share this story