Times Kerala

നിങ്ങളുടെ തലമുടി ആരോഗ്യകരമാണോ എന്നറിയാം

 
നിങ്ങളുടെ തലമുടി ആരോഗ്യകരമാണോ എന്നറിയാം

നിങ്ങളുടെ തലമുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കാറുണ്ട്. കാരണം ആരോഗ്യമുള്ള തലമുടിയും ആരോഗ്യമില്ലാത്ത തലമുടിയും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയാത്തതു കൊണ്ട് തന്നെ. എന്നാല്‍ ഇനി അതൊരു വിഷയമേ ആക്കണ്ട. താരന് പരിഹാരം മിനിട്ടുകള്‍ക്കുള്ളില്‍ കാരണം ആരോഗ്യമുള്ള തലമുടി ചില ലക്ഷണങ്ങള്‍ കാണിയ്ക്കും ആരോഗ്യമില്ലാത്ത തലമുടി അതിന്റേതായ ലക്ഷണങ്ങളും. അമിതമായ മുടി കൊഴിച്ചില്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്തൊക്കെയാണ് മുടി ആരോഗ്യകരമാണ് എന്നറിയുന്നതിനുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

മുടി കൊഴിച്ചില്‍:

മുടി കൊഴിച്ചില്‍ എല്ലാവര്‍ക്കും ഉണ്ടാകും. ദിവസം 50 മുതല്‍ 100 മുടി വരെ ഏതൊരാള്‍ക്കും കൊഴിയും. ഇത് ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. ബലക്കുറവുള്ള മുടികളാണ് പലപ്പോഴും ഇത്തരത്തില്‍ കൊഴിഞ്ഞ് പോകുന്നത്. ഈ മുടി കൊഴിച്ചില്‍ കാര്യമായി എടുക്കേണ്ട ആവശ്യമില്ല.

മുടി വളര്‍ച്ച:

മുടി വളര്‍ച്ച മാസത്തില്‍ ഒന്നര സെന്റിമീറ്ററെങ്കിലും മുടി വളരും. ഇത് മുടിയുടെ വളര്‍ച്ച ആരോഗ്യകരമാണ് എന്നതിന്റെ ലക്ഷണമാണ്.

മുടി പൊട്ടിപ്പോകാത്തത്:

ചിലരുടെ മുടി വെറുതെ ഒന്ന് തൊട്ടാല്‍ മതി പൊട്ടിപ്പോവും. എന്നാല്‍ മുടി നന്നായി പിടിച്ചു വലിച്ചാലും പൊട്ടിപ്പോരുന്നില്ലെങ്കില്‍ മുടി ആരോഗ്യകരമാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

കെട്ടിവെച്ചാല്‍:

പലരുടേയും മുടി കെട്ടി വച്ചതിനു ശേഷം അഴിച്ച് കഴിഞ്ഞാല്‍ പലപ്പോഴും ആ ബാന്‍ഡില്‍ നിരവധി മുടികള്‍ കാണാം. എന്നാല്‍ മുടി കെട്ടി വച്ച ബാന്‍ഡില്‍ ഒന്നോ രണ്ടോ മുടിയിഴകള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അത് പ്രശ്‌നമല്ല എന്നത് തന്നെ കാര്യം മാത്രമല്ല മുടി ആരോഗ്യകരവും ആയിരിക്കും.

Related Topics

Share this story