Times Kerala

ആണവ ചര്‍ച്ച; ഡൊണള്‍ഡ് ട്രംപിന്‍റെ ആവശ്യം തള്ളി ഇറാന്‍

 
ആണവ ചര്‍ച്ച; ഡൊണള്‍ഡ് ട്രംപിന്‍റെ ആവശ്യം തള്ളി ഇറാന്‍

ഇറാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ആവശ്യം തള്ളി ഇറാന്‍. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആയുധ വില്‍പ്പന അമേരിക്ക അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി ജവാദ് ശരിഫ് വ്യക്തമാക്കി.

അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്തെത്തിയത്. പുതിയ ആണവ ചര്‍ച്ചകള്‍ക്കുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ക്ഷണത്തെ ഇറാന്‍ പൂര്‍ണമായും തള്ളി.

Related Topics

Share this story