വലിയ വിലക്കുറവില്‍ റെഡ്‌മിയുടെ നോട്ട് 7എസ്
Jul 17, 2019, 13:46 IST
48 എംപി ക്യാമറയുള്ള റെഡ്‌മിയുടെ ഏറ്റവും പുതിയ ഫോണ്‍ ആണ് റെഡ്‌മി 7എസ്.ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ കൂടി ഫോണ്‍ വലിയ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ബിഗ് ഷോപ്പിംഗ് സെയിലിലൂടെ വാങ്ങുമ്ബോള്‍ ആണ് ഈ ഓഫ്ഫര്‍ ലഭിക്കുന്നത്. ജൂലൈ പതിനെട്ട് വരെയാണ് ഈ ഓഫര്‍ ഉള്ളത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണ്. ഈ ഓഫാറില്‍ ഫോണ്‍ വാങ്ങുമ്ബോള്‍ 9000 രൂപക്ക് ഫോണ്‍ ലഭിക്കും.
സ്നാപ്ഡ്രാഗന്റെ 660 പ്രോസസറില്‍ എത്തുന്ന ഫോണിന് 4000mAhന്റെ ബാറ്ററി ആണ് ഉള്ളത്. .48+5 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും, 13 എംപി സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. രണ്ട് വേരിയന്റില്‍ ആണ് പോണ്‍ പുറത്തിറങ്ങുന്നത്. 4,32 ജിബിയും, 4,64 ജിബിയുമാണ് ഉള്ളത്.