അബുദാബി: യുഎഇയില്‍ ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബി ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡില്‍ വച്ച് അപകടത്തില്‍പെട്ടു. 52 തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ നിന്ന് ഒമാനിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഹൈവേയിലെ ബാരിയറിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
