Times Kerala

കാലിഫോര്‍ണിയയില്‍ വീട്ടിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

 
കാലിഫോര്‍ണിയയില്‍ വീട്ടിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീട്ടിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.

റിവര്‍സൈഡ് കൗണ്ടിയിലെ മറിയേറ്റ നഗരത്തിലാണ് സംഭവം. വീട്ടിലെ ഗ്യാസ് പൈപ്പ് ലൈനില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അറ്റകുറ്റപ്പണിക്കെത്തിയ ഗ്യാസ് പൈപ്പ് ലൈന്‍ കമ്പനി  തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്നുപേര്‍ അഗ്നിശമന സേനംഗങ്ങളാണ്.

Related Topics

Share this story