Times Kerala

നിരോധിത മയക്കുമരുന്ന് കടത്തിയ കേസില്‍ രണ്ട് പാക്കിസ്താന്‍ സ്വദേശികളെ ജിദ്ദയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി

 
നിരോധിത മയക്കുമരുന്ന് കടത്തിയ കേസില്‍ രണ്ട് പാക്കിസ്താന്‍ സ്വദേശികളെ ജിദ്ദയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി

ജിദ്ദ: നിരോധിത മയക്കുമരുന്ന് കടത്തിയ കേസില്‍ രണ്ട് പാക്കിസ്താന്‍ സ്വദേശികളെ ജിദ്ദയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജകല്‍പ്പന അനുസരിച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്.

രണ്ട് പേരെയും രണ്ടു കേസുകളിലായാണ് സൗദി സുരക്ഷാ വിഭാഗം പിടികൂടിയത്.തെളിവെടുപ്പിലും കോടതിയിലും കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ രാജ വിജ്ഞാപനം വന്നതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

Related Topics

Share this story