Times Kerala

റിസര്‍ച്ച് ഫെല്ലോ ഒഴിവ്

 

പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഫെലോയുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 20,000 രൂപ. മാനവിക വിഷയങ്ങളിലൊന്നില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം. പ്രോജക്ടുകളിലും ഗവേഷണ പ്രവര്‍ത്തനങ്ങളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താല്‍പര്യമുള്ളവര്‍ 22 ന് രാവിലെ 11 ന് വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ശാന്തി നഗറിലെ ടി.സി നമ്പര്‍ 81/1060, ദ്വാരക ബില്‍ഡിംഗിലെ ഓഫീസിലെത്തണം.

Related Topics

Share this story