Times Kerala

ജാക്ക് കാലിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു

 
ജാക്ക് കാലിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സ്ഥാനം മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ജാക്ക് കാലിസ് ഒഴിഞ്ഞു. 2015ലാണ് കൊല്‍ക്കത്തയുടെ പരിശീലകനായി കാലിസ് നിയമിക്കപെട്ടത്. കാലിസ് കൊല്‍ക്കത്ത വിടുന്നതോടെ ഒന്‍പത് വര്‍ഷം കൊല്‍ക്കത്തയുമായി ഉണ്ടായിരുന്ന ബന്ധമാണ് അവസാനിക്കുന്നത്. പരിശീലകനവുന്നതിനു മുന്‍പ് കാലിസ് കൊല്‍ക്കൊത്തയുടെ താരമായിരുന്നു.

കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന സൈമണ്‍ കാറ്റിച്ചും സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്.2016ലാണ് കൊല്‍ക്കത്തന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി കാറ്റിച്ച്‌ നിയമിക്കപെട്ടത്. 2019ലെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചാം സ്ഥാനത്തായാണ് കൊല്‍ക്കത്ത സീസണ്‍ അവസാനിപ്പിച്ചത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് പ്രവേശനം നഷ്ടമായത്. കാലിസിനു പകരമായി ആര് വരുമെന്ന് കൊല്‍ക്കത്ത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Topics

Share this story