Times Kerala

പ്രീമിയര്‍ ലീഗില്‍ ഇത്തവണ മുതല്‍ ‘മിഡ് സീസണ്‍ ബ്രേക്ക്’

 
പ്രീമിയര്‍ ലീഗില്‍ ഇത്തവണ മുതല്‍ ‘മിഡ് സീസണ്‍ ബ്രേക്ക്’

നീണ്ട കാലത്തെ ഇംഗ്ലീഷ് ഫുട്ബോള്‍ ലോകത്തിന്റെ ആവശ്യം ഈ സീസണ്‍ മുതലാണ് നിറവേറാന്‍ പോകുന്നത്. ജര്‍മ്മനിയില്‍ സ്പെയിനിലും ഒക്കെ കാണുന്നതു പൊലെ ഫുട്ബോള്‍ സീസണില്‍ വിന്റര്‍ ബ്രേക്ക് വേണമെന്ന ആവശ്യം 2018ല്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകരിച്ചിരുന്നു. അത് ഈ സീസണ്‍ മുതല്‍ ആണ് നിലവില്‍ വരിക. രണ്ടാഴ്ചത്തെ വിശ്രമം ഒരോ ക്ലബിനും സീസണ് ഇടയില്‍ ഇത്തവണ ലഭിക്കും.

ലീഗ് മൊത്തമായി രണ്ടാഴ്ച നിര്‍ത്തി വെക്കുന്നതിനു പകരം ക്ലബുകളുടെ ഫിക്സ്ചറുകള്‍ മാറ്റി വെച്ച്‌ ഒരോ ടീമിനും രണ്ടാഴ്ച വിശ്രമം ലഭിക്കുന്ന രീതിയിലായിരിക്കും പ്രീമിയര്‍ ലീഗ് മുന്നോട്ട് പോവുക. ഫെബ്രുവരിയില്‍ എല്ലാ ടീമിനും രണ്ടാഴ്ച ഇടവേള കിട്ടും. ഈ സമയത്ത് ഒരോ ആഴ്ചയും പത്ത് മത്സരങ്ങള്‍ക്ക് പകരം 5 മത്സരങ്ങള്‍ മാത്രമേ ലീഗില്‍ നടക്കുകയുള്ളൂ. യൂറോപ്പില്‍ കളിക്കുന്ന ഇംഗ്ലീഷ് ക്ലബുകളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ മിഡ് സീസണ്‍ ഇടവേള കൊണ്ടുവരുന്നത്.

Related Topics

Share this story