Times Kerala

കൊച്ചിയിൽ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നു

 

കൊച്ചി: ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതൾ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ പത്തരയോടെയാണ് സംഭവം. പിഎസ്‌സി കോച്ചിംഗ് സെന്‍ററിലേക്ക് പോകും വഴിയാണ് യുവതിയ്ക്ക് കുത്തേറ്റത്. ആറോളം കുത്തുകളേറ്റെന്നാണ് വിവരം. ശീതളിനൊപ്പമുണ്ടായിരുന്ന യുവാവാണ് ആക്രമിച്ചതെന്നും ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

Related Topics

Share this story