Times Kerala

പ്രതിഷേധങ്ങള്‍ വിജയിച്ചു;കിംസ് മെഡിക്കല്‍ കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയി കേസില്‍ അന്വേഷണ സംഘത്തിന് എതിരായി ഹൈക്കോടതി വിധി, തുടരന്വേഷണത്തിന് ഉത്തരവ്

 

കൊച്ചി: തുരുവനന്തപുരം കിംസ് മെഡിക്കല്‍ കോളജിന്റെ പത്താം നിലയില്‍ നിന്നും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയി ചാടി മരിച്ചതുമായ സംഭവ ത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തീര്‍പ്പാക്കി കൊണ്ട് കേരള ഹൈക്കോടതി ഉത്തരവാക്കി. ബധിരരും മൂകരുമായ മാതാപിതാക്കള്‍, തങ്ങളുടെ മകളുടെ അസ്വാഭാവിക മരണം സംബന്ധിച്ച് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ മുഖ വിലക്കെടുക്കാതെ തള്ളി ക്കളയുവാന്‍ ആകില്ലെന്ന് നിരീക്ഷിച്ചകോടതി, ഹര്‍ജിയില്‍ അവര്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുവാനുള്ള ബാധ്യത അന്വേഷണ സംഘത്തിനുണ്ട് എന്നും പറയുന്നു. വിധി വന്ന് മൂന്ന് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച പുനരന്വേ ഷണം നടത്തി പരാതിക്കാര്‍ക്ക് അവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും അപ്രകാരം നല്‍കുന്ന വിശദീകരണത്തില്‍ തൃപ്തരല്ലാത്ത പക്ഷം ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുവാനുള്ള ഈ ഹര്‍ജ്ജിക്കാരുടെ അവകാശം നില നിര്‍ത്തുന്നതായും ഹൈക്കോടതി ഉത്തരവിട്ടു.

Related Topics

Share this story