Times Kerala

ഉപഭോക്താക്കള്‍ക്ക് ഹാപ്പി വിത്ത് നിസ്സാന്‍ ഓഫറുമായി നിസ്സാന്‍ ഇന്ത്യ

 
ഉപഭോക്താക്കള്‍ക്ക് ഹാപ്പി വിത്ത് നിസ്സാന്‍ ഓഫറുമായി നിസ്സാന്‍ ഇന്ത്യ

കൊച്ചി : മികച്ച വിപണനാനന്തര സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിസ്സാന്‍ ഇന്ത്യ ദക്ഷിണേന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഹാപ്പി വിത്ത് നിസ്സാന്‍ ഓഫര്‍ ആരംഭിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഹാപ്പി നിസ്സാന്‍ ഓഫര്‍ ലഭ്യമാകുന്നത്.

ഇന്ത്യയിലെവിടെയുമുള്ള അംഗീകൃത സര്‍വീസ് സെന്ററുകളില്‍ നിന്ന് നിസ്സാന്‍-ഡാറ്റ്‌സണ്‍ ഉടമസ്ഥര്‍ക്ക് സൗജന്യ 60 പോയിന്റ് കാര്‍ ചെക്കപ്പും ലേബര്‍ ചാര്‍ജില്‍ 10 ശതമാനം ഡിസ്‌ക്കൗണ്ടും സ്‌പെയര്‍ പാര്‍ട്‌സ് പര്‍ച്ചേസിന് അഞ്ചു ശതമാനം ഡിസ്‌ക്കൗണ്ടും സ്വന്തമാക്കാം. ജൂലൈ 10 മുതല്‍ ജൂലൈ 20 വരെയാണ് ഓഫര്‍ കാലാവധി.

Related Topics

Share this story