കാഠ്മണ്ഡു: കനത്ത മഴ തുടരുന്ന നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലുമായി 15 പേര്‍ മരിച്ചു. ആറു പേരെ കാണാതായെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
രാജ്യത്തെ ഇരുപതോളം ജില്ലകള്‍ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാലയത്തിലെ നദികള്‍ കരകവിഞ്ഞ് ഒഴുകയാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.