Times Kerala

തൊഴില്‍ മന്ത്രാലയം ബോധവല്‍ക്കരണ കാമ്ബയിന്‍ സംഘടിപ്പിച്ചു

 
തൊഴില്‍ മന്ത്രാലയം ബോധവല്‍ക്കരണ കാമ്ബയിന്‍ സംഘടിപ്പിച്ചു

മനാമ: തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്), ആരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവല്‍ക്കരണ കാമ്ബയിനില്‍ അഞ്ഞൂറോളം തൊഴിലാളികള്‍ പങ്കെടുത്തു.ആരോഗ്യകരവും സുരക്ഷിതവുമായ വേനല്‍ക്കാലത്തിനുള്ള ബോധവല്‍ക്കരണമാണ് നടന്നത്.

2013 ലെ മന്ത്രിതല ഉത്തരവ് 3-ല്‍ വ്യക്തമാക്കിയ പ്രകാരം വേനല്‍ക്കാലത്ത് തൊഴില്‍ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും പ്രതിരോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ അവബോധം വളര്‍ത്തുന്നതിനുമായിരുന്നു വേനല്‍കാല കാമ്ബെയ്ന്‍. ബഹ്റൈന്‍ കേരളീയ സമാജം (ബി.കെ.എസ്) ഹാളില്‍ നടന്ന കാമ്ബയിനില്‍ വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന നടത്തി.

Related Topics

Share this story