Times Kerala

ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ എതിർത്തുകൊണ്ടാണ് പുതിയ ജാമ്യാപേക്ഷ. ദിലീപിനെ ഇല്ലാതാക്കാൻ സിനിമാരംഗത്ത് ചിലര്‍  ഗൂഢാലോചന നടത്തിയെന്നും പൾസർ സുനിയുടെ സഹായത്തോടെ അവർ ആ ലക്ഷ്യം കണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെതിരെ പൊലീസ് നിരത്തുന്ന വാദങ്ങളെല്ലാം ആദ്യകുറ്റപത്രത്തിനു വിരുദ്ധമാണ്. ഗൂഢാലോചന നടത്തിയത് ഒന്നുമുതൽ ആറുവരെ പ്രതികളെന്നാണ് ആദ്യ കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. നടിയെ ബ്ലാക്ക്മെയിൽ ചെയ്തു പണം സമ്പാദിക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇതിനായാണു തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയതെന്നും ആദ്യ കുറ്റപത്രം പറയുന്നു.

Related Topics

Share this story