Times Kerala

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇനി റാഷിദ് ഖാൻ നയിക്കും

 
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇനി റാഷിദ് ഖാൻ നയിക്കും

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചു. മൂന്ന് ഫോര്‍മാറ്റിലും റാഷിദ് ആയിരിക്കും ക്യാപ്റ്റന്‍. ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ഒരു കളി പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ക്യാപ്റ്റന്‍മാരെയെല്ലാം മാറ്റിയത്. അസ്ഗര്‍ അഫ്ഗാനാണ് ടീമിന്റെ വൈസ്ക്യാപ്റ്റന്‍.

മൂന്ന് ഫോര്മാറ്റിലും മൂന്ന് ക്യാപ്റ്റന്മാരെ നിയമിച്ചതിന് ശേഷം അഫ്ഗാന് മത്സരങ്ങളില്‍ ഒന്നും ജയിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് മൂന്ന് ഫോര്മാറ്റിലും ഒറ്റ ക്യാപ്റ്റന്‍ മതിയെന്ന് തീരുമാനിച്ചത്. ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്തതിനാല്‍ അഫ്ഗാന് നിരവധി വിമര്‍ശങ്ങള്‍ നേരിടേണ്ടിവന്നു .

Related Topics

Share this story