Times Kerala

കെ ലീഗില്‍ വി.സി.സി, കൈസ് മത്സരം സമനിലയില്‍

 
കെ ലീഗില്‍ വി.സി.സി, കൈസ് മത്സരം സമനിലയില്‍

കെ ലീഗില്‍ ഇന്നലെ നടന്ന കൈസ്, വി.സി.സി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്ത മത്സരത്തില്‍ 8 മഞ്ഞകാര്‍ഡ് ആണ് പിറന്നത്. ഓരോ ഗോള്‍ വീതം നേടിയ ഇരു ടീമുകളും മത്സരത്തില്‍ സമനില വഴങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജയം കണ്ട ഇരു ടീമുകളെയും സംബന്ധിച്ച്‌ മത്സരഫലം ഒരര്‍ത്ഥത്തില്‍ സെമിയില്‍ എത്താന്‍ ഗുണം ചെയ്‌തേക്കും. വി.സി.സിക്കായി ബുജൈറും കൈസിനായി ഷെഫീഖുമാണ് ഗോളുകള്‍ നേടിയത്. വി.സി.സിക്കായി മത്സരത്തില്‍ തിളങ്ങിയ അനു സാബിത്ത് ആണ് മത്സരത്തിലെ താരം.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ദുര്‍ബലര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയം ഹെവന്‍സ്‌ ട്രീറ്റിനു. കഴിഞ്ഞ മത്സരങ്ങളില്‍ കനത്ത പരാജയം നേരിട്ട ഹെവന്‍സ്‌ ട്രീറ്റും ജി.എസ്.എസ്.എസും ആദ്യ ജയം തേടിയാണ് ഇന്ന് കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ സ്വന്തം അബദ്ധങ്ങളാല്‍ തോല്‍വി വഴങ്ങാന്‍ ആയിരുന്നു ജി.എസ്.എസ്.എസ് ടീമിന്റെ വിധി. അക്രമും സാബിര്‍ അലിയും സ്വന്തം പോസ്റ്റില്‍ ഗോളടിച്ചപ്പോള്‍ ഹെവന്‍സ്‌ ട്രീറ്റിന്റെ ജയം 3-1 നു. നസീബ് ആണ് അവര്‍ക്കായി മൂന്നാം ഗോള്‍ നേടിയത്. ഹസന്‍ ആണ് ജി.എസ്.എസ്.എസിന്റെ ആശ്വാസഗോള്‍ കണ്ടത്തിയത്. ഹെവന്‍സ്‌ ട്രീറ്റിന്റെ സാഹില്‍ ആണ് കളിയിലെ കേമന്‍.

Related Topics

Share this story