ഗ്രീസ്മെന് ഇനി മെസ്സിക്ക് ഒപ്പം ബാഴ്സലോണ അറ്റാക്കില്‍.!
Jul 13, 2019, 10:12 IST
അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ സ്റ്റാറായിരുന്ന അന്റോണിയോ ഗ്രീസ്മെന് ഇനി മുതല്‍ ബാഴ്സലോണയുടെ സ്വന്തം. അവസാന രണ്ട് വര്‍ഷങ്ങളായി നീണ്ടു നിന്നിരുന്ന ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന് ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നല്കി ആണ് ബാഴ്സലോണ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയത്. 120 മില്യണോളമായിരുന്നു ഗ്രീസ്മെന്റെ റിലീസ് ക്ലോസ്. ബാഴ്സലോണയില്‍ കളിക്കാന്‍ വേണ്ടി തന്റെ വേതനം കുറച്ചു കൊണ്ടാണ് ഗ്രീസ്മെന് എത്തുന്നത്.ലയണല്‍ മെസ്സി, ഗ്രീസ്മെന്, സുവാര്സ്, ഡെംബലെ എന്ന വലിയ അറ്റാക്കിങ്ങ് പവറായി ഇതോടെ ബാഴ്സലോണ മാറും.
You were waiting for this. pic.twitter.com/vVR0Prmy0b
— FC Barcelona (@FCBarcelona) July 12, 2019