Times Kerala

മുന്‍ ഇംഗ്ലണ്ട് ദേശീയ താരം പീറ്റര്‍ ക്രൗച് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

 
മുന്‍ ഇംഗ്ലണ്ട് ദേശീയ താരം പീറ്റര്‍ ക്രൗച് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

മുന്‍ ഇംഗ്ലണ്ട് ദേശീയ താരം പീറ്റര്‍ ക്രൗച് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 13 ക്ലബ്ബ്ള്‍ക്ക് വേണ്ടി കളിച്ച താരം 38 ആം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്‌ട്രൈക്കര്‍ ആയ താരം 2005 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗമായിരുന്നു.

1998 ല്‍ ടോട്ടന്‍ഹാമിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ക്യൂ പി ആര്‍, പോര്‍ട്‌സ്മൗത്, ആസ്റ്റണ്‍ വില്ല, നോര്‍വിച്, സൗത്താംപ്ടന്‍ ക്ലബ്ബ്ള്‍ക്ക് വേണ്ടിയും കളിച്ച താരം 2005 മുതല്‍ 2008 വരെ ലിവര്‍പൂളിന് വേണ്ടി ബൂട്ട് കെട്ടി. 2009 മുതല്‍ 2011 വരെ ടോട്ടന്‍ഹാമില്‍ കളിച്ച താരം പിന്നീട് 2019 വരെ സ്റ്റോക്ക് സിറ്റിയില്‍ കളിച്ചു. 2019 ജനുവരിയില്‍ ബേണ്‍ലിയില്‍ ചേര്‍ന്നെങ്കിലും അവര്‍ക്കായി ഗോളൊന്നും നേടാനായില്ല.

108 പ്രീമിയര്‍ ലീഗ് ഗോളുകള്‍ നേടിയ താരം ഇംഗ്ലണ്ടിനായി 22 രാജ്യാന്തര ഗോളുകളും നേടിയിട്ടുണ്ട്.

Related Topics

Share this story