Times Kerala

സ്പാലിന്റെ വിങ്ങ് ബാക്കായ മാനുവല്‍ ലസാരിയെ സീരി എ ക്ലബായ ലാസിയോ സ്വന്തമാക്കി

 
സ്പാലിന്റെ വിങ്ങ് ബാക്കായ മാനുവല്‍ ലസാരിയെ സീരി എ ക്ലബായ ലാസിയോ സ്വന്തമാക്കി

സ്പാലിന്റെ വിങ്ങ് ബാക്കായ മാനുവല്‍ ലസാരിയെ സീരി എ ക്ലബായ ലാസിയോ സ്വന്തമാക്കി. താരം ലാസിയോയുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. 10 മില്യണും ഒപ്പം അലസാണ്ട്രോ മുര്‍ഗിയയുമാണ് ലസാരിക്ക് പകരമായി ലാസിയോ നല്‍കിയത്. ലാസിയോയുടെ ഈ സമ്മറിലെ മൂന്നാമത്തെ സൈനിംഗാണ് ഇത്. നേരത്തെ ബോബി അഡക്ന്യെയും ഡെനിസ് വാവ്രൊയേയും ലാസിയോ സൈന്‍ ചെയ്തിരുന്നു.

Related Topics

Share this story