Times Kerala

യൂറോപ്പിലേക്ക് മുങ്ങിയ ദുബായ് ഷേയ്ഖ് മഖ്തൂമിന്റെ ആറാം ഭാര്യ ഹായാ രാജ്ഞിയുടെ കാമുകനെ ഒടുവില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണ്ടെത്തി

 
യൂറോപ്പിലേക്ക് മുങ്ങിയ ദുബായ് ഷേയ്ഖ് മഖ്തൂമിന്റെ ആറാം ഭാര്യ ഹായാ രാജ്ഞിയുടെ കാമുകനെ ഒടുവില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണ്ടെത്തി

ലണ്ടന്‍: യൂറോപ്പിലേക്ക് മുങ്ങിയ ദുബായ് ഷേയ്ഖ് മഖ്തൂമിന്റെ ആറാം ഭാര്യ ഹായാ രാജ്ഞിയുടെ കാമുകനെ ഒടുവില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ കണ്ടെത്തി. ലോക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായ രാഞ്ജിയുടെ ഒളിച്ചോട്ടത്തിലെ നായകന്‍ ദുബായ് രാജകുടുംബത്തിന്റെ സുരക്ഷാ ഭടന്‍ റസ്സല്‍ ഫ്‌ളവറാണെന്നും 36 കാരനായ ഇയാളുമായി തനിക്ക് ബന്ധമുണ്ടെന്ന രാജാവിന്റെ സംശയത്തെ തുടര്‍ന്നാണ് ഹായ മുങ്ങിയതെന്നാണ് കണ്ടെത്തല്‍.

ദുബായ് ഷെയ്ഖിനെ ഉപേക്ഷിച്ച് ലണ്ടനില്‍ എത്തിയിരിക്കുന്ന ഹായ 11, 7 വയസ്സുള്ള മക്കള്‍ക്കൊപ്പം കെന്‍സിംഗ്ടണ്‍ പാലസിന് സമീപത്തെ 85 ദശലക്ഷം പൗണ്ടിന്റെ ബംഗ്‌ളാവിലാണ് താമസിക്കുന്നത്. രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത സുരക്ഷാ വിഭാഗത്തില്‍ അഞ്ചു വര്‍ഷത്തേക്ക് നിയമിതനായാണ് ഫ്‌ളവര്‍ ദുബായ് കൊട്ടാരത്തില്‍ എത്തിയത്. എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നേക്കാള്‍ 10 വയസ്സ് കുറവുള്ള ഫ്‌ളവറുമായി ഹായാ രാജ്ഞിയ്ക്ക് അടുത്തബന്ധമുണ്ടെന്ന് ഷെയ്ഖിന് സംശയം ഉയരുകയായിരുന്നു. അപ്പോള്‍ തന്നെ ഫ്‌ളവര്‍ ഒളിവില്‍ പോകുകയും ചെയ്തു.

തന്റെ വിദേശ പര്യടനത്തിലെല്ലാം തനിക്കും കുട്ടികള്‍ക്കും ബോഡിഗാര്‍ഡായി ഫ്‌ളവര്‍ തന്നെ വേണമെന്ന് ഹായാ നിര്‍ബ്ബന്ധം പിടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Topics

Share this story