Times Kerala

വണ്‍ പ്ലസ് 7 പ്രോയ്‌ക്കെതിരെ പരാതിയുമായി ഉപഭോക്താക്കൾ

 
വണ്‍ പ്ലസ് 7 പ്രോയ്‌ക്കെതിരെ പരാതിയുമായി ഉപഭോക്താക്കൾ

വണ്‍ പ്ലസ് 7 പ്രോ ഉപയോഗത്തിനിടെ ഫോണ്‍ ഷട്ട്ഡൗണ്‍ ആകുന്നുവെന്ന പരാതിയുമായി ഉപഭോക്താക്കള്‍. ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്ബോള്‍ തനിയെ ഓഫ് ആകുകയും, തനിയെ റീബൂട്ട് ആകുകയും ചെയ്യുന്നതായി പരാതി. ചില ഓണ്‍ലൈന്‍ ഫോറങ്ങളിലാണ് ഈ പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുന്നത് . ഫോണ്‍ പിന്നീട് ഓണ്‍ ആകണമെങ്കില്‍ വോളിയം കീയും പവര്‍ കീയും ഒരുമിച്ച്‌ അമര്‍ത്തണമെന്നുമാണ് പരാതികളില്‍ പറയുന്നത്. ഓക്‌സിജന്‍ 9.5.9 അപ്‌ഡേറ്റ് നല്‍കിയതിന് ശേഷമാണ് ഈ പ്രശനം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നുണ്ട്.

Related Topics

Share this story