Times Kerala

ലിവര്‍പൂള്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കാര്യമായ സൈനിങ്ങുകള്‍ നടത്താന്‍ സാധ്യത ഇല്ലെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ്പ്

 
ലിവര്‍പൂള്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കാര്യമായ സൈനിങ്ങുകള്‍ നടത്താന്‍ സാധ്യത ഇല്ലെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ്പ്

ലിവര്‍പൂള്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കാര്യമായ സൈനിങ്ങുകള്‍ നടത്താന്‍ സാധ്യത ഇല്ല എന്ന സൂചന നല്‍കി പരിശീലകന്‍ യുര്‍ഗന്‍ ക്ളോപ്പ്. പരിക്ക് മാറി തിരിച്ചെത്തിയ ചേംബര്‍ലിനും യുവ താരം റിഹാന്‍ ബ്രവ്സ്റ്ററും ആദ്യ ഇലവനിലെ സ്ഥാനത്തിനായി പോരാട്ടത്തില്‍ ഉണ്ടാകും എന്നും ക്ളോപ്പ് വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ കേവലം 2 മത്സരങ്ങള്‍ മാത്രമാണ് ചേംബര്‍ലിന്‍ കളിച്ചത്. പിന്നീട് കാലിന് ഗുരുതര പരിക്കേറ്റ് പിന്മാറിയ താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ലിവര്‍പൂള്‍ ഏറെ പ്രതീക്ഷ വെക്കുന്ന താരമാണ് 19 വയസുകാരനായ റിഹാന്‍. ഇവര്‍ രണ്ട് പേരും പുതിയ സൈനിങ്ങുകള്‍ പോലെ തന്നെയാണ് എന്നാണ് ക്ളോപ്പ് വെളിപ്പെടുത്തിയത്. ആഗസ്റ്റ് 8 വരെ ട്രബ്‌സ്ഫര്‍ വിന്‍ഡോയുണ്ട്. സാധ്യതകള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കും. എങ്കിലും അത് വലിയൊരു ട്രാന്‍സ്ഫര്‍ നടത്താനുള്ള സാധ്യതയായി കാണേണ്ടതില്ല എന്നും ലിവര്‍പൂള്‍ പരിശീലകന്‍ കൂട്ടി ചേര്‍ത്തു.

Related Topics

Share this story